അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ സിലമ്പരസന്‍ വീട്ടില്‍ തിരിച്ചെത്തിയ സന്തോഷത്തിൽ ആരാധകർ . അസുഖം ഭേദമായി വരുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ചിമ്പു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് താരത്തിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനാല്‍ കൊവിഡാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പരിശോധനയ്ക്ക് ശേഷം കൊവിഡില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Category
😹
Fun