മമ്മൂട്ടിയുടെ ഏറെ ആരാധകരുള്ള സിനിമ പരമ്പരയായ സി ബി ഐയുടെ അഞ്ചാം പതിപ്പ് വരുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്നാൽ ഡിസംബര്‍ പകുതിയോടെയാവും മമ്മൂട്ടി ചിത്രത്തിൽ ജോയിന്‍ ചെയ്യുക എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത് . നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. പൂര്‍ണ്ണമായും തമിഴ്നാട്ടില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ പഴനി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമാവും മമ്മൂട്ടി സിബിഐ 5ല്‍ എത്തുക.
Category
😹
Fun