സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് ചിത്രം ‘അണ്ണാത്തെ’ ദീപാവലിയ്ക്ക് തീയേറ്ററുകളിലെത്തിച്ച ആവേശം കെട്ടടങ്ങാതെ മുന്നേറുകയാണ്. തമിഴിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ സിരുത്തൈ ശിവ രജനീകാന്തിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. ചിത്രം ഇപ്പോഴിതാ ഇരുന്നൂറ്റി അൻപത് കോടി ക്ലബ്ബിൽ പ്രവേശനം ഉറപ്പാക്കാനുള്ള മുന്നേറ്റത്തിലാണ്. ചിത്രം പുറത്തിറങ്ങി കേവലം 16 ദിവസങ്ങൾ കൊണ്ട് ഇരുന്നൂറ്റി അൻപത് കോടി രൂപയുടെ അടുത്താണ് ഈ ചിത്രം കരസ്ഥമാക്കിയിട്ടുള്ള ബോക്സോഫീസ് നേട്ടം. നിരവധി നെഗറ്റീവ് റിവ്യൂകളും പുറത്ത് വരുന്നുണ്ടെങ്കിലും ഇതൊന്നും രജനികാന്ത് എന്ന താരപ്രഭാവത്തെ പോലും ഏശാതെ ബോക്സോഫീസിൽ പ്രകമ്പനം സൃഷ്ടിച്ച് മുന്നേറുകയാണ്.
Category
😹
Fun