നബിയുടെ വരവ് കാത്ത് മദീനക്കാർ തങ്ങിയ സിൽഹ് മല ചരിത്രം | Jabal Silh Mountain | Medina History Series

  • 3 years ago
പ്രവാചകന്റെ വരവ് പ്രതീക്ഷിച്ച് മദീനാ ജനത താമസിച്ച മല ; സിൽഹ മലയുടെ വിശേഷങ്ങൾ കാണാം | ചരിത്രവഴികൾ

പ്രവാചകൻ മുഹമ്മദ് നബിയുടെ വരവുമായി ബന്ധപ്പെട്ട് തൗറാത്ത്, ഇഞ്ചീൽ തുടങ്ങിയ ഗ്രന്ഥങ്ങളിൽ പരമാർശം വരുന്നുണ്ട്. നബി ഹിജ്റ വരുന്ന ഒരു സ്ഥലവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഇസ്മാഈൽ അലൈഹിസ്സലാമിന്റെ രണ്ടാമത്തെ മകൻ ഖൈദാറും കുടുംബവും താമസിച്ചിരുന്ന ഭാഗമായ ജബലു സാലിഹ് എന്ന ഭാഗത്തേക്കായിരിക്കും ആ ആഗമനമെന്ന് ഇസ്ലാമിക പണ്ഡിതർ പറയുന്നു. ഇവരുടെ സൂചനകൾ പ്രകാരം ജബലു സാലിഹ് എന്ന പേരിലറിയപ്പെട്ടത് ജബലു സിൽഹ് ആണ്. സമാന രീതിയിൽ പേരുള്ളത് ജോർദാനിലെ ജബലു സെലയാണ്. മദീനയിലെ ജൂതഗോത്രമായ ബനൂ ഖുറൈളക്കാരുമായി തർക്കവും ഏറ്റുമുട്ടലുമുണ്ടാകുമ്പോൾ, ഞങ്ങളുടെ ഒരു പ്രവാചകൻ വരാനുണ്ടെന്ന് അൻസാരികൾ വീമ്പു പറഞ്ഞിരുന്നു. അക്കാലത്ത് ഇസ്ലാം മദീനയിൽ എത്തിയിരുന്നില്ല. ഇതിന് ശേഷമാണ് പ്രവാചകൻ മക്കയുപേക്ഷിച്ച് മദീനയിൽ എത്തുന്നത്. അത് പ്രതീക്ഷിച്ച് അൻസാരികളായിരുന്ന ജനത മദീനയിലെ ഈ മലയോട് ചേർന്നാണ് താമസിച്ചിരുന്നതും. അങ്ങിനെ പ്രതീക്ഷിക്കാൻ മദീന നിവാസികൾക്കുണ്ടായിരുന്ന കാരണം അവരുടെ ഗ്രന്ഥത്തിൽ പ്രവാചകന്റെ ആഗമനവുമായി ബന്ധപ്പെട്ട പരാമർശം വന്നതായിരുന്നു.

മസ്ജിദ് ബനീ ഗിഫാർ, കഹ്ഫ് ബനീ ഹറാം കബീർ എന്നെല്ലാം അറിയപ്പെട്ടിരുന്നു പള്ളി. ഇവിടെ വെച്ച് പ്രവാചകൻ പ്രാർഥന നിർവഹിച്ചിട്ടുണ്ട്. കുൽസൂം ഇബ്നു ഹുസൈൻ അൽ ഗിഫാരി സ്വഹാബിയുടെ സ്ഥലമായിരുന്നു ഈ മല. പഴയ മദീനാ ചരിത്രത്തിൽ ഈ പള്ളിയുടെ കാര്യം പരാമർശിക്കുന്നുണ്ട്. ഇ മലയുടെ തൊട്ടു പിറകിലായിട്ടാണ് പ്രവാചകന്റെ കാലത്ത് കിടങ്ങു നിർമിച്ച ശത്രുക്കളെ പ്രതിരോധിച്ച ഖൻദഖ് യുദ്ധം നടക്കുന്നത്. നബിയുടെ ചരിത്രത്തിൽ നിരവധി തവണ ഈ മല പരാമർശിക്കപ്പെടുന്നു. ബൈബിളിലും ഈ മലയെ കുറിച്ച് പറയുന്നത് കാണാം.

Malayalam News Malayalam Latest News Malayalam Latest News Videos

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നി?

Recommended