Muttil tree cut controversy udf protest

  • 3 years ago
മരം കൊള്ള: മുൻ റവന്യൂ വനം മന്ത്രിമാർ പ്രതിക്കൂട്ടിൽ

സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ്

റവന്യു ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന മരംകൊള്ളയിൽ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ളയാണ് നടന്നതെന്ന് സംസ്ഥാനതല ധർണയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതിൽ സര്‍ക്കാര്‍ സമാധാനം പറഞ്ഞേ മതിയാകൂ. വനം മാഫിയക്ക് എന്തും ചെയ്യാനുള്ള ലൈസൻസാണ് സര്‍ക്കാര്‍ നൽകിയതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.മുൻ വനം മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ മരംകൊള്ള കേസിലെ പ്രതികൾ ബന്ധപ്പെട്ടതിന് വരെ തെളിവ് പുറത്ത് വന്നിരിക്കുകയാണ്. മുൻ വനം മന്ത്രിയുടെ സ്റ്റാഫിന് പ്രതികളുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. നിലവിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

Recommended