• 3 years ago
എന്തൊരു ധൈര്യം- താക്കൂറിനും സുന്ദറിനും രാജ്യത്തിന്റെ കയ്യടി

വീരോചിത ബാറ്റിങിലൂടെ ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ രക്ഷകരായി മാറിയ ശര്‍ദ്ദുല്‍ താക്കൂറിനെയും വാഷിങ്ടണ്‍ സുന്ദറിനെയും പുകഴ്ത്തി മുന്‍ താരങ്ങളും. 369 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിനു 186 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ 123 റണ്‍സിന്റെ കൂട്ടുകെട്ടുമായി താക്കൂര്‍- സുന്ദര്‍ ജോഡി ഇന്ത്യയെ ടെസ്റ്റിലേക്കു തിരികെ കൊണ്ടുവന്നു. ഇരുവരുടെയും മികവില്‍ ഇന്ത്യ ഒന്നാമിന്നിങ്സില്‍ 336 റണ്‍സും നേടി

Category

🗞
News

Recommended