പ്രതിരോധം പാളിയാല്‍ കേരളത്തില്‍ 80 ലക്ഷം വരെ രോഗബാധിതരുണ്ടാകാം

  • 4 years ago
ലോക്ഡൗണിന് ശേഷം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ ജുലൈയില്‍ സംസ്ഥാനത്ത് വീണ്ടും രോഗവ്യാപന സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നത്. പഠന റിപ്പോര്‍ട്ട് അതോറിറ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചു. പ്രതിരോധ നടപടികളില്‍ വീഴ്ചയുണ്ടായാല്‍ ജുണ്‍-ജുലൈ മാസങ്ങളില്‍ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരെ രോഗബാധിതര്‍ ഉണ്ടാകാമെന്ന് പഠനം പറയുന്നു. 5 ലക്ഷം മുതല്‍ 8 ലക്ഷം വരെ ആളുകള്‍ക്ക് ആശുപത്രിവാസം വേണ്ടിവരാം. 40,000 മുതല്‍ 60,000 പേരെ ഒരേസമയം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരാം എന്നും പഠനം പറയുന്നു.