ടിക്‌ടോകിൻറെ വളർച്ചയിൽ ഞെട്ടി മുൻനിര ടെക് കമ്പനികൾ

  • 5 years ago
കൗമാരക്കാരുടെ ദൗര്‍ബല്യമായി ടിക് ടോക് മാറിയിട്ട് കുറച്ചുകാലമായി. ഇന്റര്‍നെറ്റിലെ ജനപ്രിയ സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും അമേരിക്കന്‍ കമ്പനികള്‍ക്കുള്ള അപ്രമാദിത്വം കൂടിയാണ് ടിക് ടോക് ചോദ്യം ചെയ്യുന്നത്. അതു തന്നെയാണ് സിലിക്കണ്‍ വാലിയുടെ ആശങ്കയായി മാറിയിരിക്കുന്നതും. ലോകത്തെ യുവാക്കൾ ടിക് ടോകിലേക്ക് ഒഴുകമ്പോൾ മുൻനിര ടെക് കമ്പനികൾ വിയർക്കുകയാണ്.സെക്കന്റുകള്‍ മാത്രം നീളമുള്ള കൗതുകമുണര്‍ത്തുന്ന വിഡിയോകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലളിതമായ ആശയം അതിഗംഭീരമായാണ് ടിക് ടോക് യാഥാര്‍ഥ്യമാക്കിയത്. ബെയ്ജിങില്‍ നിന്നുള്ള ബൈറ്റ് ഡാന്‍സ് എന്ന ഏഴു വയസുള്ള കമ്പനിയാണ് ടിക് ടോകിന്റെ ഉടമകള്‍. അതിവേഗത്തിലാണ് ഈ ചൈനീസ് ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റിലെ ഏറ്റവും ജനപ്രീതിയുള്ള സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലൊന്നായി മാറിയത്.

Category

🗞
News

Recommended