• 5 years ago
തൃശ്ശൂരില്‍ ഇക്കുറി നടന്ന പുലികളി പെണ്‍പുലികളുടെ സാന്നിദ്ധ്യം കൊണ്ടു കൂടിയാണ് ശ്രദ്ധേയമായത്. വിയ്യൂര്‍ ദേശത്തില്‍ ആണ്‍പുലികള്‍ക്കൊപ്പം മൂന്നു പെണ്‍പുലികളാണ് ഇക്കുറി രംഗത്തിറങ്ങിയത്. അതില്‍ ഒരു പെണ്‍പുലിയാണ് സോഷ്യല്‍ മീഡിയയിലൂടെ പെട്ടെന്നു തന്നെ വൈറലായത്.2019ലെ പുലിക്കളി ഇനി ഓര്‍മിക്കപ്പെടുക അവളുടെ കൂടി പേരിലായിരിക്കും

ചെണ്ട, ഉത്സവം, ആന ഇതെല്ലാത്തിനോടും അടങ്ങാത്ത പ്രണയമുള്ള പെണ്‍കുട്ടി. എവിടെ മേളം കേട്ടാലും നെഞ്ചിടിപ്പിന് ആ താളമാകും. ചെറുപ്പം മുതലേ പൂരവും പുലിക്കളിയും കാണാനായി സ്വദേശമായ എറണാകുളത്തു നിന്ന് തൃശൂരിലേക്ക് വരും. പുലികളുടെ പ്രകടനം കണ്ട് ആ പെണ്‍കുട്ടി ഒരിക്കല്‍ അച്ഛനോടു പറഞ്ഞു. എനിക്കും പുലിയാകണം. ‘സ്ത്രീകള്‍ക്ക് അതിന് അനുവാദമില്ല മോളേ’ എന്നായിരുന്നു അച്ഛന്റെ മറുപടി. വര്‍ഷങ്ങള്‍ പിന്നിട്ടു. അവള്‍ വളര്‍ന്നു. ഒപ്പം പുലി വേഷം കെട്ടണമെന്ന് സ്വപ്നവും. ഇതാണ് പാര്‍വതി വി നായര്‍ എന്ന ആ പെണ്‍പുലി.

Category

🗞
News

Recommended