സൗദിയെ ഇറാന്‍ ആക്രമിച്ചത് ആയത്തുല്ലയുടെ അനുമതിയോടെ;

  • 5 years ago
Iran's Shia Leader Ayatollah Ali Khamenei approved Saudi strike: Report
സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ സൈന്യത്തിന് ഷിയാ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ അനുമതി നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് ആണ് വാര്‍ത്ത നല്‍കിയത്. സൗദിയിലെ ആക്രമണം ഇറാന്റെ യുദ്ധ പ്രവര്‍ത്തനമാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. അദ്ദേഹം റിയാദിലെത്തി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി. ഇറാന്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് അറിയിച്ച സൗദി, വാര്‍ത്താസമ്മേളനത്തില്‍ തെളിവുകള്‍ പരസ്യപ്പെടുത്തി. അതേസമയം, ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭ പൊതുസഭാ യോഗത്തിന് ഇറാന്‍ പ്രസിഡന്റും സംഘവും എത്തില്ലെന്നാണ് വിവരം. അവര്‍ക്ക് ഇതുവെര അമേരിക്ക വിസ അനുവദിച്ചില്ല. പശ്ചിമേഷ്യയിയില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ ഇങ്ങനെ....