കാർ തകർത്ത് കവർച്ച നടത്തുന്ന സംഭവത്തിൽ അറസ്റ്റിലായ അബ്ദുൾ മുജീബ് കോടീശ്വരൻ. പ്രവാസിയുടെ ഭാര്യയുമായുള്ള അടുപ്പം ജീവിത ചിലവ് വർദ്ധിപ്പിച്ചപ്പോൾ അബ്ദുൾ മുജീബ് കവർച്ചയിലേക്ക് കടക്കുകയായിരുന്നു. നഗരത്തിൽ ദേശീയ പാതയോരത്ത് പടുകൂറ്റൻ ഷോപ്പിംഗ് മാളും നിടുവാലൂരിൽ ഏക്കർ കണക്കിന് തോട്ടങ്ങളും കൃഷിഭൂമിയും മുജീബിന് ഉണ്ട്. കാമുകിക്ക് പുതിയ കാർ ഉൾപ്പെടെ മുജീബ് വാങ്ങി നല്കിയിരുന്നു. ഈ യുവതിയുമായി ബന്ധം ദൃഢമായതോടെ ചെലവ് വർധിക്കുകയും ചെയ്തു.
Category
🗞
News