• 5 years ago
മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ വ​ൻ​പി​ഴ ഒ​ഴി​വാ​ക്കാ​ൻ ഭേ​ദ​ഗ​തി​ക്ക് സ​ർ​ക്കാ​ർ നീ​ക്കം. പി​ഴ കു​റ​ച്ച് ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​ന്ന​തി​ന്‍റെ നി​യ​മ​സാ​ധു​ത തേ​ടി ഗ​താ​ഗ​ത വ​കു​പ്പ് നി​യ​മ​വ​കു​പ്പി​ന് ക​ത്ത​യ​ച്ചു. വ​ൻ​പി​ഴ ഈ​ടാ​ക്കു​ന്ന​ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നീ​ക്കം. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചി​രു​ന്നു.

ഓ​ണ​ക്കാ​ലം ക​ഴി​യു​ന്ന​തു​വ​രെ ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന​യും ഉ​യ​ർ​ന്ന പി​ഴ​യും ഈ​ടാ​ക്കേ​ണ്ടെന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഓ​ണം ക​ഴി​ഞ്ഞ​തി​നു ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ നി​ർ​ദേശം. ഈ ​യോ​ഗ​ത്തി​ലാ​ണ് പി​ഴ​കു​റ​ച്ച് ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം ഉ​യ​ർ​ന്ന​ത്. വാ​ഹ​ന ഉ​ട​മ​ക​ൾ വ​ൻ പി​ഴ അ​ട​യ്ക്കാ​ൻ ത​യ്യാ​റാ​കാ​തെ പി​ഴ കോ​ട​തി​യി​ൽ അ​ട​യ്ക്കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണെ​ന്ന വി​വ​രം യോ​ഗ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Category

🗞
News

Recommended