കേരളം ഓണത്തെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ മലയാളികളേക്കാള്‍ മുമ്പേതന്നെ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയിരിക്കുന്ന മറ്റൊരു കൂട്ടം ആളുകളുണ്ട്. മറ്റാരുമല്ല തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവര്‍. ഇത്തവണ കേരളത്തിലെത്തി വിപുലമായ മോഷണങ്ങളിലൂടെ ഓണം ഗംഭീരമാക്കാമെന്ന പ്രതീക്ഷയില്‍ ഇതിനോടകം പലരും കേരളത്തിലേക്ക് എത്തിക്കഴിഞ്ഞെന്ന വിവരമാണ് ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് ഓണമാഘോഷിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളികള്‍ പുറത്തു പോകുമ്പോഴും മടങ്ങി വരുമ്പോഴും ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം.
Category
🗞
News