സെക്രട്ടറിയേറ്റിൽ പണിയെടുക്കാൻ ഫ്രീക്കൻമാരെ ആവിശ്യമില്ലെന്ന് ബിഹാർ സർക്കാർ. സെക്രട്ടറിയേറ്റ് ജീവനക്കാർ ഇനിമുതൽ ജീൻസും ടീ ഷർട്ടും ധരിച്ച് ജോലിക്ക് എത്തെരുതെന്ന് സർക്കാർ ഉത്തരവിറക്കി. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസിൽ ലളിതവും സുഖകരവും ഇളം നിറത്തിലുള്ളതുമായ വസ്ത്രം ധരിക്കണമെന്നാണ് ഉത്തരവ്.
സർക്കാർ ഓഫീസുകളുടെ സംസ്കാരത്തിന് ചേരാത്തതരത്തിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാർ എത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ചീഫ് സെക്രട്ടറി മാധവ് പ്രസാദ് പറഞ്ഞു. ഇത് സർക്കാർ ഓഫീസുകളിലെ അന്തസിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാർ നിർബന്ധമായും ഇളം നിറത്തിലുള്ളതും ലളിതവും മാന്യവുമായ വസ്ത്രങ്ങൾ ധരിക്കണം. ജോലിയുടെ സ്വഭാവം അനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.

Category
🗞
News