ശബരിമല വിഷയത്തിൽ മുൻ നിലപാടിൽ തന്നെയാണു സർക്കാർ ഇപ്പോഴുമുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറായി. സുപ്രീംകോടതി മാറ്റിപ്പറഞ്ഞാൽ സർക്കാർ അത് അനുസരിക്കും. ഇതു നേരത്തേ വ്യക്തമാക്കിയതാണ്. മുൻ നിലപാടിലാണ് സർക്കാർ ഇപ്പോഴും നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാക്കാലത്തും വിശ്വാസികൾക്കൊപ്പം നിന്ന പാർട്ടിയാണ് സിപിഎം. പാർട്ടിവേദികളിൽ തന്നെ അത് ആവർത്തിച്ചു വ്യക്തമാക്കിയതാണ്. ശബരിമല വിഷയം നിലനിന്ന സമയത്ത് ഇതു വിശദീകരിക്കാനായി വിവിധ റാലികളിൽ താൻ സംസാരിച്ചത് എന്തെന്നു നോക്കിയാൽ കാര്യം മനസിലാകും. തങ്ങൾ വിശ്വാസികൾക്കെതിരല്ല. വിശ്വാസികളും കൂടി അണിനിരക്കുന്നതാണ് സിപിഎമ്മും എൽഡിഎഫും.

Category
🗞
News