ശശി തരൂരിനെതിരേയുള്ള കോൺഗ്രസ് നേതാക്കൻമാരുടെ പ്രസ്താവനകളിൽ ലീഗിൽ അതൃപ്തി. നരേന്ദ്രമോദിയെ അനുകൂലിച്ച് പരാമർശം നടത്തിയതിനെതിരേയാണ് ശശി തരൂരിനെതിരെ കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ രംഗത്ത് വന്നത്. എന്നാൽ ഇതിനെതിരേയാണ് ലീഗ് നേതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസിനെതിരേ രൂക്ഷ വിമർശനമാണ് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ. മുനീർ ഉന്നയിച്ചിരിക്കുന്നത്.
പ്രളയനാളുകളിൽ മഹാ ഉരുൾപൊട്ടലുകളിൽ വൻമലകൾ ഒന്നാകെ കുത്തിയൊലിച്ചുവരുന്പോൾ അതിന്റെ താഴ്വരയിൽ പുല്ലുപറിക്കാൻ പരസ്പരം കലഹിക്കുന്നവരെ അനുസ്മരിപ്പിക്കുന്നവരായി മാറിയിരിക്കുകയാണ് കോൺഗ്രസ് എന്നാണ് എം.കെ. മുനീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കൾ അതൃപ്തി യുഡിഎഫിനെ അറിയിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളിൽ ചിലരും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. താൻ മോദിയെ സ്തുതിച്ചിട്ടില്ലെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആ വാചകം ചൂണ്ടിക്കാണിക്കണമെന്നും ശശി തരൂർ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയ മറുപടിയിൽ വിശദീകരിച്ചിരുന്നു.

Category
🗞
News