• 6 years ago
ഇ​ന്ത്യ​യി​ലെ മൊ​ത്തം പോ​ലീ​സു​കാ​രു​ടെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണെ​ങ്കി​ലും ക​ഴി​വി​ന്‍റെ​യും പ്രാ​പ്തി​യു​ടെ​യും കാ​ര്യ​ത്തി​ൽ മൂ​ന്നു മി​ടു​ക്ക​ൻ​മാ​ർ​ക്കൊ​പ്പം കേ​ര​ള പോ​ലീ​സും. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്‌ട്ര പോ​ലീ​സ് സേ​ന​ക​ൾ​ക്കൊ​പ്പ​മാ​ണ് പ്ര​വ​ർ​ത്ത​ന​മി​ക​വി​ന്‍റെ​യും പ​ര്യാ​പ്ത​ത​യു​ടെ​യും കാ​ര്യ​ത്തി​ൽ കേ​ര​ള​വും മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ഏ​റ്റ​വും മോ​ശം ഉ​ത്ത​ർ​പ്ര​ദേ​ശ്, ഛ​ത്തീ​സ്ഗ​ഡ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് സേ​ന​ക​ളാ​ണ്.
കോ​മ​ണ്‍ കോ​സ് എ​ന്ന സ​ർ​ക്കാ​രി​ത​ര സം​ഘ​ട​ന​യു​ടെ പ​ഠ​ന​റി​പ്പോ​ർ​ട്ടി​ലാ​ണ് രാ​ജ്യ​ത്തെ പോ​ലീ​സ് സേ​ന​യു​ടെ നി​ല​വി​ലെ സ്വ​ഭാ​വ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും വി​ല​യി​രു​ത്ത​ലു​ക​ളു​ള്ള​ത്. സു​പ്രീം​കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ജെ. ​ചെ​ല​മേ​ശ്വ​ർ ആ​ണ് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്ത​ത്. കോ​മ​ണ്‍ കോ​സും സെ​ന്‍റ​ർ ഫോ​ർ സ്റ്റ​ഡി ഓ​ഫ് ഡ​വ​ല​പ്പിം​ഗ് സൊ​സൈ​റ്റീ​സ് (സി​എ​സ്ഡി​എ​സ്) ലോ​ക് നീ​തി​യും ചേ​ർ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

Category

🗞
News

Recommended