• 6 years ago
വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​മ്പോ​ള്‍ കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് ഡ്രൈ​വ​ർ അ​ർ​ജു​ൻ ആ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. ഇ​തോ​ടെ അ​ർ​ജു​നെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തും. ശാ​സ്ത്രീ​യ, സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ർ​ജു​നാ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​ർ​ജു​ൻ കാ​ർ ഓ​ടി​ക്കു​ന്ന​ത് ക​ണ്ട​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

സ്റ്റി​യ​റിം​ഗി​ലെ​യും സീ​റ്റ് ബെ​ല്‍​റ്റി​ലെ​യും വി​ര​ല​ട​യാ​ളം, സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന മു​ടി​യി​ഴ​ക​ള്‍, ര​ക്തം തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചാ​ണ് കാ​ർ‌ ഓ​ടി​ച്ച​ത് അ​ർ‌​ജു​ൻ ത​ന്നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ എ​ത്തി​യ​ത്.

Category

🗞
News

Recommended