• 6 years ago
മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​രു​ണ്‍ ജ​യ്റ്റ്ലി (66) അ​ന്ത​രി​ച്ചു. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് ഒ​ൻ​പ​ത് മു​ത​ൽ ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം 12.07 ഓ​ടെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

എ.​ബി.​വാ​ജ്പേ​യ്, ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​ക​ളി​ൽ മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ച ജ​യ്റ്റ്ലി പ്ര​തി​പ​ക്ഷ നേ​താ​വ്, രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നീ പ​ദ​വി​ക​ളി​ലും തി​ള​ങ്ങി​യ വ്യ​ക്തി​ത്വ​മാ​ണ്. ഒ​ന്നാം എ​ൻ​ഡി​എ സ​ർ​ക്കാ​രി​ൽ ധ​നം, പ്ര​തി​രോ​ധ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ എ​ബി​വി​പി​യി​ലൂ​ടെ രാ​ഷ്ട്രീ​യ രം​ഗ​ത്തേ​ക്ക് എ​ത്തി​യ ജ​യ്റ്റ്ലി അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് 19 മാ​സം ക​രു​ത​ൽ ത​ട​വി​ലാ​യി​ട്ടു​ണ്ട്. 1973-ൽ ​അ​ഴി​മ​തി​ക്കെ​തി​രെ തു​ട​ങ്ങി​യ ജെ​പി പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​വാ​യി​രു​ന്നു. സു​പ്രീം​കോ​ട​തി​യി​ലും വി​വി​ധ ഹൈ​ക്കോ​ട​തി​ക​ളി​ലും അ​ഭി​ഭാ​ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Category

🗞
News

Recommended