• 6 years ago
സം​സ്ഥാ​ന​ത്തെ ആ​ദ്യ ദു​ര​ഭി​മാ​ന കൊ​ല​യെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യ കെ​വി​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷാ വി​ധി ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. കെ​വി​ന്‍റെ മ​ര​ണം ദു​ര​ഭി​മാ​ന​ക്കൊ​ല​യെ​ങ്കി​ൽ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മെ​ന്ന് കാ​ണേ​ണ്ടി വ​രു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ശി​ക്ഷ സം​ബ​ന്ധി​ച്ച് അ​ഭി​ഭാ​ഷ​ക​രു​ടെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് വി​ധി പ​റ​യ​ല്‍ മാ​റ്റി വ​ച്ച​ത്. കേ​സി​ൽ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള വാ​ദ​ങ്ങ​ളാ​ണ് പ്ര​തി​ഭാ​ഗം ഇ​ന്ന് ഉ​ന്ന​യി​ച്ച​ത്. പ്ര​തി​ക​ളു​ടെ പ്രാ​യ​വും പ‍​ശ്ചാ​ത്ത​ല​വും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഇ​വ​ർ മു​മ്പ് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

Category

🗞
News

Recommended