വിന്‍ഡീസിനെ വിറപ്പിക്കാന്‍ ഇന്ത്യ, സാധ്യതാ ഇലവന്‍ | Oneindia Malayalam

  • 5 years ago
india vs west indies 1st t20: predicted playing Xi
ലോകകപ്പിലെ സെമി തോല്‍വിക്കുശേഷം ഇന്ത്യ വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. വെസ്റ്റിന്‍ഡീസുമായുള്ള ടി20 പരമ്പരയിലൂടെയാണ് ഇന്ത്യ സജീവമാകുന്നത്. രോഹിത്തിനൊപ്പം ധവാന്‍ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ പിന്നാലെ കോലിയും കെ എല്‍ രാഹുലും ബാറ്റേന്തും. അഞ്ചാം സ്ഥാനത്ത് മനീഷ് പാണ്ഡേയെ മറികടന്ന് ശ്രേയസ് അയ്യരെത്തിയേക്കും. വിക്കറ്റിന് പിന്നില്‍ ധോണിയുടെ പകരക്കാരനായ ഋഷഭ് പന്തിന് മികവ് തെളിയിക്കാനുള്ള അവസരമാണിത്. രവീന്ദ്ര ജഡേജയും രാഹുല്‍ ചഹറും സ്പിന്നര്‍മാരായി ഇടംപിടിക്കുമ്പോള്‍ പേസര്‍മാരായി ഭുവിയും സെയ്നിയും ഖലീല്‍ അഹമ്മദും എത്തിയേക്കും.