ബി.ജെ.പിയോട് കലിപ്പിച്ച് പ്രിയങ്ക | Oneindia Malayalam

  • 5 years ago
Karnataka Crisis: Priyanka Gandhi slams BJP in twitter

ജനാധിപത്യത്തിന് മേല്‍ കുതിരക്കച്ചവടം വാണപ്പോള്‍ കര്‍ണാടക നാടകത്തിന് തിരശീല. പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയി മാറി കര്‍ണാടക രാഷ്ട്രീയം. ആടിയും ഉലഞ്ഞും ഉന്തിയും തള്ളിയും നിന്നും നിരങ്ങിയും 13 മാസം അതിജീവിച്ച സഖ്യ സര്‍ക്കാര്‍ അവസാനം താമരക്കെണിയില്‍ മൂക്കുംകുത്തി വീണു. പക്ഷേ ജനാധിപത്യത്തെ എന്നും കാശ് കൊടുത്ത് വിലക്ക് വാങ്ങാനാവില്ല. അങ്ങനെ കാശിന് വിലയ്ക്ക എടുക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി