വീണ്ടും ഇരട്ട വേഷത്തില്‍ ലാലേട്ടന്‍

  • 5 years ago
Mohanlal Starrer Ittymaani Made In China Shoot Over

നൂറും ഇരുന്നൂറും കോടി സിനിമകളുമായി നടനവിസ്മയം മോഹന്‍ലാല്‍ പ്രേക്ഷകരെ അത്ഭതുപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷം മറ്റുള്ള സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈന ആണ് അടുത്തതായി മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ചിത്രം. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇട്ടിമാണിയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളില്‍ വരുന്നുണ്ടെന്ന സൂചന ഇതിലൂടെയാണ് പുറത്തറിഞ്ഞത്. ഇത് മാത്രമല്ല ഇട്ടിമാണിയെ കുറിച്ചുള്ള പുതിയ ചില വിശേഷങ്ങള്‍ കൂടി എത്തിയിരിക്കുകയാണ്