ലോകകപ്പില്‍ ഇന്ന് ഏഷ്യന്‍ പോരാട്ടം | Oneindia Malayalam

  • 5 years ago
sri lanka Vs pakistan match preview
ലോകകപ്പില്‍ ഇന്ന് ഏഷ്യന്‍ പോര്. മുന്‍ ചാംപ്യന്‍മാരായ പാകിസ്താനും ശ്രീലങ്കയുമാണ് ബ്രിസ്റ്റളിലെ കൗണ്ടി ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ നേടിയ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും തങ്ങളുടെ മൂന്നാം റൗണ്ട് പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്കാണ് കളി തുടങ്ങുക. ആദ്യ മല്‍സരത്തില്‍ തോല്‍വിയേറ്റുവാങ്ങിയ ശേഷാണ് രണ്ടാം റൗണ്ടില്‍ മിന്നുന്ന ജയവുമായി ഇരുടീമുകളും ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്.

Recommended