അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ചത് മഹാസഖ്യം ?

  • 5 years ago
Non-cooperation by SP-BSP Lead to Rahul Gandhi defeat in Amethi
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടികളിലൊന്ന് അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പരാജയമായിരുന്നു. വര്‍ഷങ്ങളായി നെഹ്രു കുടുംബം കൈവശം വച്ചിരുന്ന മണ്ഡലം ആദ്യമായി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ് അര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുലിനെ തോല്‍പ്പിച്ചത്. എന്താണ് അമേഠിയില്‍ സംഭവിച്ചത് എന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവുമായി ചര്‍ച്ചനടത്തി. പ്രാദേശിക നേതാക്കള്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം എസ്പിയും ബിഎസ്പിയും ഉള്‍പ്പെടുന്ന മഹാസഖ്യമാണ് രാഹുലിനെ തോല്‍പ്പിച്ചത്. വിശദമായ കണക്കുകളും നേതാക്കളുടെ പ്രസ്താവനകളും അവര്‍ അന്വേഷണ സംഘത്തിന് കൈമാറി

Recommended