ലോക്‌സഭയില്‍ യു.ഡി.എഫിന് ഒപ്പം ഉറച്ച് നില്‍ക്കും എന്ന് എ.എം ആരിഫ്

  • 5 years ago
a m arif decided to stand with udf at prliament

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പതനം ആരും പ്രതീക്ഷിച്ചിരുന്നില്ല. എക്സിറ്റ് പോളുകള്‍ പോലും 4 മുതല്‍ 5 സീറ്റുകള്‍ വരെ പ്രവചിച്ചു. പക്ഷേ കിട്ടിയത് ആകെ ഒരു സീറ്റ്. കനല്‍ ഒരു തരി മതി എന്നൊക്കെ ആണ് ഇടതുപക്ഷ അനുഭാവികള്‍ തോല്‍വിയെ ന്യായീകരിച്ച് പറഞ്ഞത്. പക്ഷേ ആലപ്പുഴയില്‍ നിന്ന് ജയിച്ച എ.എം ആരിഫിന് കാര്യം മനസിലായി. കനല്‍ ഒരു തരി കൊണ്ടൊന്നും ഒരു കാര്യവും ഇല്ലെന്ന്. കാര്യങ്ങള്‍ ഇത്രെയൊക്കെ ആയ സ്ഥിതിക്ക് എന്നാല്‍ പിന്നെ രാഷ്ട്രീയം ഒക്കെ മറന്ന് ലോക്സഭയില്‍ യു.ഡി.എഫിന് ഒപ്പം ഒറ്റക്കെട്ടായി നില്‍ക്കാനാണ് ആരിഫ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Recommended