5 വര്‍ഷത്തിനിടെ മോദിയുടെ ആദ്യ വാര്‍ത്താസമ്മേളനം

  • 5 years ago
Prime Minister Narendra Modi's First Ever Press Conference: Highlights
പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് കാതോര്‍ത്ത രാജ്യത്തിന് ഇത് ചരിത്ര നിമിഷം. പ്രതിപക്ഷ പാര്‍ട്ടികളുടെയും നിരന്തരം വെല്ലുവിളിച്ച രാഹുലിന്റേയും വായടപ്പിച്ച് അധികാരത്തില്‍ ഏറി 5 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനം ഡല്‍ഹിയില്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ വിവാദപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ക്കൂടിയായിരുന്നു വാര്‍ത്താ സമ്മേളനം. അമിത് ഷാ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി നരേന്ദ്രമോദി കൂടി വാര്‍ത്താ സമ്മേളനത്തിനെത്തുകയായിരുന്നു. എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.