ചീഫ് ജസ്റ്റിസിനെതിരെ ഉള്ള ലൈംഗികാരോപണം

  • 5 years ago
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗീക ആരോപണക്കേസിൽ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്നും പരാതിക്കാരി പിൻമാറി. നിലവിലെ അന്വേഷണ സമിതി സുതാര്യമല്ലെന്നും, നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ആരോപിച്ചാണ് പിന്മാറ്റം.
ഏപ്രിൽ 19നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മുൻ സുപ്രീംകോടതി ജീവനക്കാരി പരാതി നൽകിയത്. ആരോപണത്തെ തുടർന്ന് അടിയന്തര സിറ്റിംഗ് നടത്തിയ സുപ്രീംകോടതി, യുവതിയുടെ ആരോപങ്ങൾ അന്വേഷിക്കാൻ 3 അംഗ അന്വേഷണ സമിതിയെ നിയമിച്ചു. സുപ്രീംകോടതി ജഡ്ജിമാർ അടങ്ങിയ അന്വേഷണ സമിതിയിൽ രണ്ടു പേർ വനിതകളാണ്. ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി, എസ്എ ബോബ്‌ഡെ എന്നിവർ ഉൾപ്പടുന്ന അന്വേഷണ സമിതി ഇതുവരെ മൂന്ന് സിറ്റിംഗുകൾ പൂർത്തിയാക്കിയിട്ടുണ്ട്.