വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വി.എം സുധീരന്‍

  • 5 years ago
എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ആലപ്പുഴയില്‍ സി.പി.എം സ്ഥാനാര്‍ത്ഥി ആരിഫിനോടൊപ്പമെന്ന് പറയുകയും തൃശൂരില്‍ ബി.ജെ.പി നയിക്കുന്ന മുന്നണി സ്ഥാനാര്‍ഥിയായി അരങ്ങേറുന്നതിന് മകനെ നിയോഗിക്കുകയും ചെയ്തത് വെള്ളാപ്പള്ളി നടത്തിവരുന്ന കച്ചവട രാഷ്ട്രീയത്തിന്റെ ഭാഗമായ നാടകമാണ്. അഭിപ്രായ സ്ഥിരതയില്ലായ്മയുടെയും തികഞ്ഞ അവസരവാദത്തിന്റെയും സാമൂഹ്യ ജീര്‍ണ്ണതയുടെയും പ്രതീകമായ വെള്ളാപ്പള്ളി ഓന്തിനെ പോലും നാണിപ്പിക്കുന്ന നിലയില്‍ നിറവും നിലപാടും മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു

#sndp #kpcc #vellapally