ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉള്ളതുകൊണ്ടൊന്നും പ്രിയങ്കയ്ക്ക് വിജയം നേടാൻ സാധിക്കില്ല

  • 5 years ago
ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉള്ളതുകൊണ്ടൊന്നും പ്രിയങ്കയ്ക്ക് വിജയം നേടാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ. മുന്‍ പ്രധാനമന്ത്രിയും പ്രിയങ്കയുടെ മുത്തശ്ശി കൂടിയുമായ ഇന്ദിരാ ഗാന്ധിയുടെ പോലെയുള്ള മൂക്ക് ഉണ്ടായതുകൊണ്ട് മാത്രം ഭരണം കിട്ടുമെന്ന് ഉറപ്പില്ലെന്നാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം. അങ്ങനെ മുത്തശ്ശിയുടെ പോലുള്ള മൂക്കുള്ളവർ അധികാരത്തിൽ എത്തുമെങ്കിൽ ചൈനയിലെ ഓരോ വീട്ടിലും പ്രസിഡണ്ടുമാരുണ്ടാകുമല്ലൊ എന്നും മാന്‍സുഖ് മാണ്ഡവ്യ ചോദിച്ചു. ഇന്ദിരാഗാന്ധിയുടെ പിൻഗാമി എന്ന തരത്തിലാണ് കോൺഗ്രസ് പ്രിയങ്കയെ കാണുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോലും മുന്‍ പ്രധാനമന്ത്രിയുടേതിന് സമാനമായ രൂപഭാവങ്ങള്‍ കോണ്‍ഗ്രസ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല എന്നാണ് കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യയുടെ ആക്ഷേപം.

#indiragandhi #Congress #mansookmandavya

Category

🗞
News

Recommended