#mayavathi കോൺഗ്രസിന് മായാവതിയുടെയും അഖിലേഷ് യാദവിനെയും വെല്ലുവിളി

  • 5 years ago
കോൺഗ്രസിന് മായാവതിയുടെയും അഖിലേഷ് യാദവിനെയും വെല്ലുവിളി. സംസ്ഥാനത്ത് 80 ലോക്സഭ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് മായാവതിയും അഖിലേഷ് യാദവും കോൺഗ്രസിനെ വെല്ലുവിളിച്ചിരിക്കുന്നത്. ഉത്തർപ്രദേശിൽ എസ് പി, ബി എസ് പി ,ആർ എൽ ഡി സഖ്യം മത്സരിക്കുന്ന ഏഴ് സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിൻറെ ഈ പ്രഖ്യാപനത്തെയും മായാവതി കടുത്ത ഭാഷയിൽ വിമർശിച്ചു.ബിജെപിയെ പരാജയപ്പെടുത്താന്‍ തങ്ങളുടെ സഖ്യത്തിന് ഒറ്റയ്ക്ക് സാധിക്കും. കോണ്‍ഗ്രസുമായി യാതൊരു വിധ സഖ്യവുമില്ലെന്നും മായാവതി പറഞ്ഞു. കോൺഗ്രസ് ആശയക്കുഴപ്പമുണ്ടാക്കാൻ ആണ് ശ്രമിക്കുന്നതെന്നും മായാവതി പരിഹസിച്ചു. കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം ശ്രമങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീണു പോകരുതെന്നും മായാവതി നിര്‍ദ്ദേശിച്ചു.

Category

🗞
News

Recommended