#pmmodi പ്രധാനമന്ത്രി കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്തത് 157 പദ്ധതികൾ

  • 5 years ago
പ്രധാനമന്ത്രി കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഉദ്ഘാടനം ചെയ്തത് 157 പദ്ധതികൾ. ഇതിനായി മോദി 28 യാത്രകൾ നടത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിൽ 32500 കോടി രൂപയുടെ താപവൈദ്യുത പദ്ധതിയാണ് ഏറ്റവും ഒടുവിൽ ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 8 മുതൽ മാര്‍ച്ച് 9 വരെ നീണ്ടുനിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര ചത്തീസ്ഗഡിൽ നിന്നായിരുന്നു ആരംഭിച്ചത്. ദേശീയപാതകളുടെ നവീകരണം, പുതിയ റെയിൽവെ ലൈനുകൾ, ആശുപത്രികൾ, മെഡിക്കൽ കോളേജ്, സ്കൂളുകൾ തുടങ്ങിയവയാണ് പ്രധാനമന്ത്രി 30 ദിവസത്തിനുള്ളിൽ ഉത്ഘാടനം ചെയ്തത്.