#nirmalasitaraman പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ ധീര ജവാന്മാരുടെ കുടുംബത്തിന്റെ ആദരവ്

  • 5 years ago
പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ ധീര ജവാന്മാരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആദരവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച ഡെറാഡൂണിൽ ധീര ജവാന്മാരുടെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങിൽ പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ ജവാന്മാരുടെ അമ്മമാരുടെ കാൽക്കൽവീണ് വന്ദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മുൻ ജവാന്മാർക്ക് വേണ്ടി 35000 കോടി രൂപ മോദിസർക്കാർ നീക്കിവെച്ചതായും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. ഫെബ്രുവരിയിൽ രാജ്യത്തെ വീരമൃത്യുവരിച്ച ജവാന്മാർക്ക് വേണ്ടി യുദ്ധസ്മാരകം സമർപ്പിച്ചതായും ചടങ്ങിൽ നിർമ്മലാ സീതാരാമൻ പറഞ്ഞു.