ജോലി സമയത്ത് പാട്ട് കേൾക്കാറുണ്ടോ?

  • 5 years ago
മനസ്സിന് സന്തോഷം തോന്നുന്ന പാട്ടുകള്‍ മാത്രമേ ജോലിസമയത്ത് കേള്‍ക്കാവൂ എന്നാണ് പഠനത്തിൽ നിര്‍ദേശിക്കുന്നത്

നീണ്ട നേരം ജോലി ചെയ്യുമ്പോള്‍ ആര്‍ക്കായാലും ഒരു വിരസത അനുഭവപ്പെട്ടേക്കാം. ഈ വിരസത ഒഴിവാക്കാനായി ഓഫീസ് ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേ പാട്ട് കേള്‍ക്കുന്നവര്‍ ധാരാളമാണ്.
പാട്ട് കേട്ടുകൊണ്ടുതന്നെ ജോലികളിലും വ്യാപൃതരായിരിക്കും. എന്നാല്‍ മറ്റുചിലര്‍ക്ക് ജോലിയോടൊപ്പം പാട്ട് കേള്‍ക്കുന്നത് അവരുടെ ശ്രദ്ധയെ ബാധിക്കും.
നിങ്ങള്‍ ഇതില്‍ ഏത് വിഭാഗത്തിലാണ് പെടുന്നത്. ജോലിക്കൊപ്പം പാട്ട് കേള്‍ക്കുന്നവരാണെങ്കില്‍ അത് ഒരു പരിധി വരെ നിങ്ങളുടെ മനസ്സിനെ മുഷിപ്പില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. നെതര്‍ലന്‍ഡില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള രണ്ട് പ്രൊഫസര്‍മാരാണ് ഈ വിഷയത്തില്‍ രസകരമായ പഠനം നടത്തിയത്.
ജോലിസമയത്ത് പാട്ട് കേള്‍ക്കുന്നത് പൊതുവേ നല്ലതാണെന്നാണ് ഇവരുടെ കണ്ടെത്തല്‍.
എന്നാല്‍ ഇത് ആപേക്ഷികമാണെന്നും എല്ലാവരുടെയും കാര്യത്തില്‍ ഒരുപോലെ ആയിരിക്കണമെന്നില്ലെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുപോലെ തന്നെ പ്രധാനമാണ്, എത്തരത്തിലുള്ള സംഗീതമാണ് ആസ്വദിക്കുന്നതെന്നും ഇവര്‍ പറയുന്നു. പൊതുവേ വിഷാദ ഗാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ അത്തരം പാട്ടുകള്‍ തന്നെ എപ്പോഴും കേള്‍ക്കാനാണ് താല്‍പര്യപ്പെടുക. എന്നാല്‍ അത് ജോലിക്ക് അത്ര ഗുണകരമാവില്ലെന്നാണ് പഠനം പറയുന്നത്. മനസ്സിന് സന്തോഷം തോന്നുന്ന പാട്ടുകള്‍ മാത്രമേ ജോലിസമയത്ത് കേള്‍ക്കാവൂ എന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. സന്തോഷമുള്ള സംഗീതം ചെയ്യുന്ന ജോലിയെ വേഗത്തിലാക്കാനും, ക്രിയാത്മകമാക്കാനുമെല്ലാം സഹായിക്കുമെന്നും പഠനം കണ്ടെത്തി. അതേസമയം കണക്കുകളുമായി ബന്ധപ്പെട്ട ജോലിയാണ് ചെയ്യുന്നതെങ്കില്‍ കൂട്ടത്തില്‍ പാട്ട് കേള്‍ക്കുന്നത് അത്ര ഗുണകരമാകില്ലെന്നും ഇവര്‍ പറയുന്നു.
ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമുള്ള സംഗീതമായിരിക്കും ജോലിസമയത്ത് കേള്‍ക്കാന്‍ കൂടുതല്‍ നല്ലതെന്നും പഠനം നിര്‍ദേശിക്കുന്നു.
പാട്ടിന്റെ വരികളിലേക്ക് ശ്രദ്ധ തിരിയാതിരിക്കാനാണ് ഇത്. അതുപോലെ തന്നെ വലിയ ബഹളമില്ലാത്തതും എന്നാല്‍ അത്രമാത്രം മെലഡിയായതുമായ പാട്ടുകള്‍ ഓഫീസില്‍ വച്ച് കേള്‍ക്കാതിരിക്കുക. ഇതിനിടയിലുള്ള സംഗീതം കുറഞ്ഞ ശബ്ദത്തില്‍ ആസ്വദിക്കാന്‍ ശ്രമിക്കാം.ചെയ്യുന്ന ജോലി ഒരാള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതയാള്‍ക്ക് ഒരു ജോലി എന്നതിനപ്പുറം ഇഷ്ട ഹോബിയായിരിക്കും. ഇനിയും ബെല്ലടിക്കാറായില്ലേ എന്നു ചോദിക്കുന്ന അധ്യാപകരും ഇത്ര പെട്ടെന്ന് ബെല്ലടിച്ചോ എന്നു ചോദിക്കുന്ന അധ്യാപകരുമുണ്ട്. മൊബൈലില്‍ നോക്കി പണിയെടുക്കുന്നവരും മൊബൈല്‍ ദൂരം വച്ചു പണിയെടുക്കുന്നവരുമുണ്ട്. എന്റെ ജോലി സമയം കഴിഞ്ഞുവെന്നു പറയുന്നവരും ഏതു സമയവും എന്റെ ജോലി സമയമാണെന്നു പറയുന്നവരുമുണ്ട്. ആദ്യം പറഞ്ഞ വിഭാഗത്തിനു ജോലി ജോലി മാത്രമാണ്. അവരുടെ മനസിന്റെ ദിശ മറ്റേതെങ്കിലും ഭാഗത്തേക്കായിരിക്കും. രണ്ടാം വിഭാഗത്തിന് അവരുടെ ജോലി അവര്‍ക്കു ജോലിയല്ല, ഹോബിയാണ്, ഒരുതരം വിനോദം. ഏതു നേരവും അവര്‍ അതിലായിരിക്കും. അല്ലെങ്കില്‍ അതിലേക്കായിരിക്കും.
ഇത്തരത്തിൽ ജോലി സമയത്തെ വിരസത ഒഴിവാക്കാൻ എന്ത് ചെയ്യാം എന്ന് നോക്കാം
സമയത്തെ കൃത്യമായി ഷെഡ്യൂൾ ചെയ്യുക. ഓരോ കാര്യത്തിനും എത്ര സമയം വേണമെന്ന് മുൻകൂറായി തീരുമാനിക്കുക. ജോലി ചെയ്യാന്‍ മാത്രമല്ലാതെ ഭക്ഷണം, വിശ്രമം, വ്യായാമം, വിനോദം, ഉറക്കം എന്നിങ്ങനെ എല്ലാത്തിനും കൃത്യമായ ടൈംടേബിൾ തയാറാക്കി അതിനനുസരിച്ച് ചെയ്യുക.ജോലിയിലെ പലവിധ സമ്മർദങ്ങൾ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. മനസ്സിനെ ശാന്തമാക്കാനും ഏകാഗ്രത വർധിപ്പിക്കാനുമായി ധ്യാനം ചെയ്യുക. മനസ്സിനെ ശാന്തമാക്കി സമ്മർദത്തെ അതിജീവിക്കാനുള്ള മറ്റൊരു മികച്ച മാർഗം ഉറക്കമാണ്.ചെയ്യുന്ന കാര്യങ്ങളിലെല്ലാം പെർഫെക്‌ഷൻ വേണമെന്ന ശാഠ്യം നല്ലതല്ല. എപ്പോഴും പെർഫെക്ട് ആയിരിക്കാൻ ആർക്കും സാധിക്കില്ല എന്നതുതന്നെ കാരണം. ജോലിയിൽ പെർഫെക്ട് ആകാൻ വേണ്ടി അമിതമായി ശ്രമിക്കുമ്പോള്‍ മറ്റ് പല മേഖലകളിലും നിങ്ങൾ പിന്നോട്ടു പോയേക്കാം. തെറ്റുകളും പരാജയങ്ങളും അംഗീകരിച്ച് മുന്നോട്ടു പോകുക.ഇന്നു നിങ്ങൾ എവിടെ നിൽക്കുന്നുവെന്ന് പരിശോധിക്കുന്നതിനൊപ്പം ഇന്നലെ നിങ്ങൾ എവിടെയായിരുന്നു എന്നു കൂടി ആലോചിക്കുക. എങ്കിൽ മാത്രമേ കരിയറിൽ വളർച്ചയുണ്ടോയെന്ന് അറിയാൻ സാധിക്കൂ.