Agasthysamalai|സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ആദ്യ സംഘം അഗസ്ത്യാർകൂടത്തിലെക്കുള്ള യാത്രതുടങ്ങി

  • 6 years ago
നാളുകൾക്ക് ശേഷം ഇന്നുമുതൽ സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള ആദ്യ സംഘം അഗസ്ത്യാർകൂടത്തിലെക്കുള്ള യാത്രതുടങ്ങി. മാർച്ച് ഒന്ന് വരെയാണ് അഗസ്ത്യമലയിൽ ട്രെക്കിംഗ് അനുവദിച്ചിരിക്കുന്നത്.കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതിരോധ വകുപ്പിന് കേരളത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസറുമായ ധന്യ സനൽ ആണ് ആദ്യ സംഘത്തിലെ ഏക വനിത. നാളുകൾക്ക് ശേഷം അഗസ്ത്യ മല കയറുന്ന ആദ്യ സ്ത്രീ എന്ന പേരും ധന്യ സനൽ സ്വന്തമാക്കിയിരിക്കുകയാണ്. സ്ത്രീകൾ പ്രവേശിച്ചാൽ തടയുമെന്ന് ആദിവാസി ഗോത്രമഹാസഭ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദ്യസംഘം കടന്നുപോയപ്പോഴും പ്രതിഷേധങ്ങൾക്കിടനൽകാതെ പകരം പരമ്പരാഗത ക്ഷേത്രത്തിനു മുന്നിൽ ഇവർ പ്രതിഷേധം തുടരുകയാണ്.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നൂറോളം യുവതികൾ ആദ്യ സീസണിൽ ട്രക്കിങ്ങിനായി ബുക്ക് ചെയ്തിരിക്കുന്നത്.

Recommended