2019 സല്യൂട്ട് അടിച്ചു തുടങ്ങിയവര്‍...

  • 6 years ago
സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങിയ പോലീസുകാര്‍

സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങിയ പോലീസുകാര്‍; കൃത്യനിര്‍വഹണത്തിന്റെയും ചങ്കൂറ്റത്തിന്റെയും പ്രതീകമായി പോലിസ് ഉദ്യോഗസ്ഥര്‍ . 2019 സോഷ്യം മീഡിയ കയ്യടിച്ചു തുടങ്ങുന്നത് ഇവരില്‍ നിന്നാണ് .കെഎസ്ആർടിസി ബസുകളെ കേരള- തമിഴ്നാട് അതിർത്തിയിൽ ഹർത്താൽ ആക്രമണത്തിൽനിന്നു സിനിമാ സ്റ്റൈലിൽ രക്ഷിച്ച കളിയിക്കാവിള എസ്ഐ മോഹന അയ്യർ. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ നെഞ്ചു വിരിച്ചു നിന്ന് അദ്ദേഹം പറഞ്ഞു ‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം’.
വ്യാഴാഴ്ച വൈകിട്ടാണു കളിയിക്കാവിളയിൽ‌ ഹർത്താലും അയ്യപ്പ ഭക്തരെ ആക്രമിച്ചതുമായും ബന്ധപ്പെട്ട് ഒരു വിഭാഗം ബസുകൾ തടയാൻ തുടങ്ങിയത്.
ബസിനെ കല്ലെറിയുമെന്ന് പ്രതിഷേധക്കാർ ഭീഷണി മുഴക്കിയപ്പോൾ എസ്ഐ മോഹന അയ്യർ സമരക്കാരെ വെല്ലുവിളിച്ചു ഇങ്ങനെയൊരു മാസ്സ് ഡയലോഗ് നടത്തിയത് . എസ്ഐയുടെ വിരട്ടൽ ഭയന്ന് പ്രതിഷേധക്കാർ വാഹനങ്ങൾ കടത്തിവിടാൻ തയാറായി. ഇൗ ദൃശ്യം വൈറലായതോടെ ടോമിൻ തച്ചങ്കരി തന്റെ ബാച്ച്മേറ്റായ തമിഴ്നാട് എഡിജിപി ശൈലേന്ദ്ര ബാബുവിനെ വിളിച്ചു. അദ്ദേഹമാണ് എസ്ഐയുടെ നമ്പർ കൈമാറിയത്. തിരുനെൽവേലി സ്വദേശിയാണ് മോഹന അയ്യർ. കെഎസ്‍‌ആർടിസിയെ രക്ഷിച്ച മോഹന അയ്യർ‌ സമൂഹമാധ്യമങ്ങളിലും താരമായി.എംഡി ടോമിൻ തച്ചങ്കരി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവും അദ്ദേഹത്തിന് സമ്മാനം
കേരളത്തിൽ ഹർത്താൽ അനുകൂലികളുടെ ആക്രമണത്തിൽ 100 കെഎസ്ആർടിസി ബസുകൾ തകർത്തപ്പോൾ കളിയിക്കാവിളയിൽ നെഞ്ചുവിരിച്ചുനിന്നു സമരക്കാരെ നേരിട്ടതിനാണു തമിഴ്നാട് എസ്ഐയ്ക്ക് സംസ്ഥാനം കടന്നുള്ള അപൂർവ ബഹുമതി.

Recommended