Air to Air re-feasibility was successfully tested

  • 6 years ago
പറക്കലിനിടെ ഇന്ധനം നിറച്ച് ചരിത്രം കുറിച്ച് ഇന്ത്യയുടെ തേജസ്

എയര്‍ ടു എയര്‍ റീ ഫ്യൂവലിങ് എന്നറിയപ്പെടുന്ന പക്രിയയാണ് തേജസ് വിജയകരമായി പരീക്ഷിച്ചത്.


ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത തേ​ജ​സ് വി​മാ​ന​ങ്ങ​ള്‍ ആ​കാ​ശ​ത്തു​വ​ച്ച്‌ ഇ​ന്ധ​നം നി​റ​ച്ചു ച​രി​ത്രം സൃ​ഷ്ടി​ച്ചു.ഇ​തോ​ടെ സൈ​നി​ക വി​മാ​ന​ങ്ങ​ളി​ല്‍ ആ​കാ​ശ​ത്ത് ഇ​ന്ധ​നം നി​റ​യ്ക്കാ​ന്‍ ക​ഴി​യു​ന്ന ചു​രു​ക്കം രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഇ​ന്ത്യ​യും പ്ര​വേ​ശി​ച്ചു.


എയര്‍ ടു എയര്‍ റീ ഫ്യൂവലിങ് എന്നറിയപ്പെടുന്ന പക്രിയയാണ് തേജസ് വിജയകരമായി പരീക്ഷിച്ചത്. ഹി​ന്ദു​സ്ഥാ​ന്‍ എ​യ​റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡാ​ണ് വി​മാ​നം നി​ര്‍​മി​ച്ച​ത്.ഇന്ത്യന്‍ എയര്‍ഫോഴ്സ് ഐഎല്‍ 78ന്‍റെ മിഡ് എയര്‍ ഫ്യൂവലിങ് ടാങ്കറില്‍ നിന്നാണ് 19000 കിലോഗ്രാം വരുന്ന ഇന്ധനം തേജസ് എല്‍എസ്പി എട്ടിലേക്ക് നിറച്ചത്. ഇതിന്‍റെ വിഡിയോ ഡിആര്‍ഡിഓ പുറത്തുവിട്ടിട്ടുണ്ട്. 270 നോട്ടിക്കല്‍ മൈല്‍ വേഗത്തിലായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്.20,000 അടി ഉയരത്തില്‍ വച്ചാണ് തേജസ് വിമാനത്തിന്റെ ടാങ്കില്‍ ഇന്ധനം നിറച്ചത്. ദേശീയ ഫ്ലൈറ്റ് ടെസ്‌റ്റ് സെന്ററിലെ വിംഗ് കമാന്ററായ സിദ്ധാര്‍ത്ഥ് സിംഗാണ് വിമാനത്തെ നിയന്ത്രിച്ചിരുന്നത്. ഇ​ത്ത​ര​ത്തി​ല്‍ ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന​ത് വി​മാ​ന​ത്തി​ന്‍റെ ഈ​ട് വ​ര്‍​ധി​പ്പി​ക്കു​ക​യും പ്ര​ഹ​ര​ശേ​ഷി കൂ​ട്ടു​ക​യും ചെ​യ്യും. തേജസില്‍ കൂടുതല്‍ നൂതന സംവിധാനങ്ങള്‍ ചേര്‍ക്കാന്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.



പരീക്ഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ അഭിനന്ദിച്ചു.ചെറു പോര്‍ വിമാനങ്ങളുടെ ഗണത്തില്‍ പെടുന്ന വിമാനമാണ്‌ തേജസ്. ഏത് പ്രതികൂല സാഹചര്യത്തിലും ശത്രു സങ്കേതങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ്‌ തേജസ് വിമാനങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 1350 കിലോ മീറ്റര്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കാവുന്ന തേജസ്സിന്‌ കരയിലും സമുദ്രത്തിലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. തദ്ദേശ പോര്‍വിമാനമെന്ന ആശയം ആദ്യമായി ഉയര്‍ന്നു വന്നത് 1970 കളിലാണ് . ഇതിനു വേണ്ടിയുള്ള പദ്ധതി എണ്‍പതുകളില്‍ തന്നെ തുടങ്ങിയെങ്കിലും ആദ്യ വിമാനം പുറത്തിറങ്ങാന്‍ 2001 വരെ കാത്തിരിക്കേണ്ടി വന്നു . മൂവായിരത്തിലധികം പരിശീലന പറക്കലുകള്‍ നടത്തിയതിനു ശേഷമാണ്‌ തേജസ് വിമാനം സേനയുടെ ഭാഗമായത്.

Recommended