These are the 5 airports of India shocking the world

  • 6 years ago
ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ 5 എയർപോർട്ടുകൾ ഇതാണ്

നിർമ്മാണ രീതികൊണ്ടും വ്യത്യസ്ഥമായ ഭൂപ്രകൃതികൊണ്ടും ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ 5 ഏയർപോർട്ടുകൾ

നിർമ്മാണ രീതികൊണ്ടും വ്യത്യസ്ഥമായ ഭൂപ്രകൃതികൊണ്ടും ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ 5 ഏയർപോർട്ടുകൾ. നമ്മൾ ഇന്ത്യാക്കാർ ജീവിതത്തിൽ ഒരിക്കലെങ്കിലും
കണ്ടിരിക്കേണ്ട എയർപോർട്ടുകളാണ് ഇവ



അഗാട്ടി എയർപോർട്ട്, ലക്ഷദ്വീപ്

അറേബ്യൻ സമുദ്രത്താൽ ചുറ്റപ്പെട്ട ലക്ഷദ്വീപിലെ ഒരേയൊരു എയർപോർട്ടാണ് അഗാട്ടി. വെറും 4,000 അടി നീളമുള്ളതും ഒതുങ്ങിയതുമായ റൺവേ കണ്ടാൽ കടലിൽ ആണ്ടുപോയ വലിയൊരു ഭാഗം റൺവേയുടെ ബാക്കിയാണെന്നേ തോന്നു.

ദാബോളിം എയർപോർട്ട്, ഗോവ
അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ദാബോളിം എയർപോർട്ട് നിലനിൽക്കുന്നത്. ഇന്ത്യയിലെ സുന്ദരമായ വിമാനത്താവളങ്ങളിൽ ഒന്നാണ് ദാബോളിം.

ലെങ്പൂയ് എയർപോർട്ട്, മിസോറാം

2,500 മീറ്റർ നീളമുള്ള റൺവേയുള്ള ഈ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് നിരവധി കുന്നുകളുടെ ചുവട്ടിലായിട്ടാണ്. ടേബിൾ ടോപ്പ് റൺവേയുള്ള ഇന്ത്യയിലെ മുന്ന് എയർപോർട്ടുകളിൽ ഒന്നാണ് ലെങ്പൂയ്.

കുഷോക് ബകുല റിമ്പോച്ചെ വിമാനത്താവളം,ലേഹ്

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ടാണിത്. സമുദ്രനിരപ്പിൽ നിന്നും 3,256 മീറ്റർ ഉയരത്തിലാണ് കുഷോക് ബകുല റിമ്പോച്ചെ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്.

ജബർഹട്ടിഎയർപോർട്ട്, ഷിംല

ഷിം ലയിൽ നിന്നും 22 കിലോമീറ്റർ ദൂര സ്ഥിതി ചെയ്യുന്ന എയർപോർട്ടിന്റെ റൺവേ നിർമ്മിച്ചിരിക്കുന്നത് കുന്നിൻ മുകൾ നിരപ്പാക്കിയാണ്.

Recommended