dilvara temples rajasthan
- 6 years ago
രാജസ്ഥാനിലെ തന്നെ ഏറ്റവും മനോഹരവും പ്രശസ്തവുമായ ജൈന ക്ഷേത്രങ്ങളാണ് ദില്വാരയില് ഉള്ളത്.വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്ത തികച്ചും വ്യത്യസ്തങ്ങളായ 5 ക്ഷേത്രങ്ങളാണിവിടെയുള്ളത്. 11 ഉം 13 ഉം നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ട ഇവ രാജസ്ഥാനിലെ തന്നെ 5 ഗ്രാമങ്ങളുടെ പേരിലറിയപ്പെടുന്നു. വിമല്‍ വസാഹി ക്ഷേത്രം,ലുണ വസാഹി ക്ഷേത്രം,പീതല്‍ഹാര്‍ ക്ഷേത്രം,ഖര്‍താര്‍ വസാഹി ക്ഷേത്രം, ശ്രീ മഹാവീര്‍ സ്വാമി ക്ഷേത്രം എന്നിങ്ങനെയാണ് അവയുടെ പേരുകള്‍.കൊത്തുപണികളാല്‍ അലംകൃതമാണ് ഈ ക്ഷേതങ്ങളെല്ലാം തന്നെ.