Jodhpur and Marwar are the most cleanest railway station of the country

  • 6 years ago
ജോധ്പുര്‍ എ വണ്‍ വിഭാഗത്തിലും മാര്‍വാര്‍ എ വിഭാഗത്തിലുമാണ് ഏറ്റവും വൃത്തിയുള്ള സ്റ്റേഷനുകളായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.വരുമാനത്തിന്റെയും യാത്രക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രധാന സ്റ്റേഷനുകളെ എ, എ വണ്‍ വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ളത്. എ വണ്‍ വിഭാഗത്തില്‍ രാജസ്ഥാനിലെതന്നെ ജയ്പൂരിനാണ് രണ്ടാംസ്ഥാനം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്റ്റേഷന്‍ മൂന്നാം സ്ഥാനം നേടി. എ വണ്‍ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം ഒന്നാം സ്ഥാനത്തെത്തിയ വിശാഖപട്ടണം സ്റ്റേഷന്‍ ഇത്തവണ പത്താം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.

Recommended