Royal Enfield Classic 500 Pegasus

  • 6 years ago
ഇറങ്ങും മുമ്പേ താരമായി മിലിട്ടറി ബുള്ളറ്റ്


ക്ലാസിക് 500 പെഗാസിസ് വിറ്റു തീര്‍ന്നത് 178 സെക്കന്റില്‍


നിരത്തില്‍ ഇറങ്ങും മുമ്പേ താരമായി മാറിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പെഗാസിസ്.നിമിഷ നേരത്തിലാണ് വിറ്റുതീര്‍ന്നത്. 178 സെക്കന്റില്‍ മോഡല്‍ മുഴുവന്‍ വിറ്റു തീര്‍ന്നു. 1000 യൂണിറ്റ് പെഗാസസ് മോഡലുകളാണ് ആഗോളതലത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിക്കുക. ഇതില്‍ 250 യൂണിറ്റ് മാത്രമാണ് ഇന്ത്യയില്‍ എത്തുക.ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ഓണ്‍ലൈന്‍ ബുക്കിംഗ് മൂന്നു മിനിറ്റില്‍ പൂര്‍ത്തിയായി.2.49 ലക്ഷം രൂപയാണ് മോഡലിന്റെ് ഇന്ത്യയിലെ വില.രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പര്‍മാര്‍ ഉപയോഗിച്ചിരുന്ന ‘ഫ്‌ളയിങ് ഫ്‌ളീ’ എന്ന മോഡലില്‍ നിന്നു പ്രചോദിതമായ നിര്‍മ്മിതിയാണ് ക്ലാസിക് 500 പെഗാസസ്.സര്‍വീസ് ബ്രൗണ്‍, ഒലീവ് ഡ്രാബ് ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളിലാകും പെഗാസസ് അണിനിരക്കുക. ഇതില്‍ സര്‍വ്വീസ് ബ്രൗണ്‍ മാത്രമാകും ഇന്ത്യന്‍ വിപണിയിലെത്തുക.194 കിലോയാണ് ഈ പട്ടാള അവതാരത്തിന്റെ ഭാരം.ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്ന ഏറ്റവും വിലകൂടിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലാണിത്.




Recommended