ബസുകള്‍ തകര്‍ത്തു, കടകള്‍ക്ക് നേരെ ആക്രമണം | Oneindia Malayalam

  • 6 years ago
Maharashtra bandh: Silent Maratha Kranti Morcha turns violent
മഹാരാഷ്ട്രയില്‍ പഴയകാലത്തെ ഓര്‍മിപ്പിച്ച് മറാത്ത സംഘടനകള്‍ അഴിഞ്ഞാടുന്നു. സംവരണം ആവശ്യപ്പെട്ട് തുടങ്ങിയ സമരം വ്യാപക അക്രമത്തിലേങ്ങ് നീങ്ങുകയാണ്. പലയിടത്തും റോഡുകളും ട്രെയിനുകളും തടഞ്ഞു. ബസുകള്‍ കത്തിച്ചു. കടകള്‍ ആക്രമിച്ചു. സംഘര്‍ഷം മുംബൈയിലേക്ക് പടരുന്നുവെന്നാണ് സൂചനകള്‍. രണ്ടുദിവസമായി തുടങ്ങിയ സമരം പൊടുന്നനെയാണ് സംഘര്‍ഷത്തിലേക്ക് മാറിയത്. സംസ്ഥാനത്ത് ഭീതിതമായ സാഹചര്യമാണുള്ളത്. അക്രമികളെ തടയാന്‍ പോലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളുമായി തമ്പടിച്ചിരിക്കുകയാണ്. പോലീസിന്റെ കണ്‍മുന്നിലും അക്രമികള്‍ അഴിഞ്ഞാടുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍
#Maratha