2018 Honda Navi Launched In India

  • 6 years ago
ഹോണ്ടയുടെ കുഞ്ഞന്‍ നവി എത്തി


ആറ് നിറങ്ങളില്‍ നവി സ്വന്തമാക്കാം



കുഞ്ഞന്‍ നവിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട.44,775 രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. പുതുക്കിയ ഇന്ധന ഗേജും കൂടുതല്‍ സൗകര്യപ്രദമായ മെറ്റല്‍ മഫ്‌ളര്‍ സംരക്ഷണവും പുതിയ നവിയുടെ പ്രത്യേകതകളാണ്. നിലവിലുള്ള യൂട്ടിലിറ്റി പാക്കേജിനൊപ്പം ബോഡിക്ക് പുതിയ നിറങ്ങള്‍ നല്‍കുന്ന ഗ്രാബ് റെയില്‍, ഹെഡ്‌ലൈറ്റ് കവര്‍, റിയര്‍ വ്യൂ മിററുകള്‍, ചുവന്ന സ്‌പോര്‍ട്ടി കുഷ്യന്‍ സ്പ്രിങ്, അനലോഗ് സ്പീഡോമീറ്റര്‍ തുടങ്ങിയവ പുതിയ നവിയിലുണ്ട്. ആകെ 1805 എംഎം നീളവും 748 എംഎം വീതിയുമാണ് കുഞ്ഞന്‍ നവിക്കുള്ളത്.