"India’s Tiger Princess” Latika Nath

  • 6 years ago
കടുവളെക്കുറിച്ച് ഡോക്ടറേറ്റ് എടുത്ത ആദ്യ ഇന്ത്യന്‍ വനിത



ഇന്ത്യയുടെ 'ടൈഗര്‍ പ്രിന്‍സസ് ആണ് ലതികാ നാഥ്



കടുവളെക്കുറിച്ച് ഡോക്ടറേറ്റ് എടുത്ത ആദ്യ ഇന്ത്യന്‍ വനിതയാണ് ലതികാ നാഥ് .അപകടം നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയാണ് ലതികയെ കടുവകളില്‍ ഡോക്ടറേറ്റ് എടുത്ത ആദ്യ വനിതയാക്കി മാറ്റിയത്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടറായ ഡോ. എച്ച്. എസ്. പന്‍വാറാണ് ഇന്ത്യയുടെ ദേശീയ മൃഗമായ കടുവളെക്കുറിച്ച് ഡോക്ടറേറ്റ് എടുക്കണമെന്ന നിര്‍ദ്ദേശം ലതികയ്ക്ക് നല്‍കിയത് .ജീവശാസ്ത്രഞ്ജ എന്ന നിലയില്‍ ആഴ്ചകളോളം കാട്ടില്‍ കഴിയുകയും മൃഗങ്ങളുമൊത്ത് മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുകയും ചെയ്തിരുന്നു. ആദ്യകാലങ്ങളില്‍ കാടിന്റെ സംസ്‌കാരത്തിലേക്ക് പൂര്‍ണ്ണ പ്രവേശനമില്ലാത്തതു കൊണ്ട് തന്നെ ആശയവിനിമയത്തിനോ, മറ്റു വിനോദങ്ങള്‍ക്കോ ഒന്നും ഒരു മാര്‍ഗവുമുണ്ടായിരുന്നില്ല. ലതികാ നാഥിന്റെ ജോലിയുടെ ആജീവനാന്തകാലത്തെ സൂചിപ്പിച്ചു കൊണ്ട് ഡോക്യുമെന്ററി പുറത്തിറക്കിയതിലൂടെയാണ് ഇന്ത്യയുടെ ടൈഗര്‍ പ്രിന്‍സസ് എന്ന പേര് ലഭിച്ചത്. നേപ്പാള്‍ രാജകുടുംബത്തിലെ മരുമകളുമാണ് ലതിക നാഥ്.