KSRTC employees gets reward for protecting a girl

  • 6 years ago
കെഎസ്ആര്‍ടിസി മുത്താണ് !


പാതിരാത്രിയിൽ പെൺകുട്ടിയ്ക്ക് കാവലായി നിന്നത് കെഎസ്ആർടിസി


കഴിഞ്ഞയാഴ്ച ആതിര ജയൻ എന്ന ഒരു പെൺകുട്ടിയുടെ പോസ്റ്റാണ് ഇപ്പോള്‍ വിഷയം.ഏതൊരാളുടെയും മനസ്സ് നിറയ്ക്കുന്ന ഒരു അനുഭവമാണ് ആ പെൺകുട്ടി ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.കോയമ്പത്തൂർ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിലാണ് ആതിര യാത്ര ചെയ്തത്.ശങ്കരമംഗലം സ്റ്റോപ്പില്‍ ഇറങ്ങിയ യുവതിയെ വിളിക്കാന്‍ സഹോദരന്‍ വരാന്‍ വൈകി,അസമയത്ത് ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് വിട്ടിട്ടു പോകാൻ മനസ്സ് തോന്നിക്കാതിരുന്ന ആ ജീവനക്കാർ സഹോദരൻ വരുന്നതുവരെ ഒരു ആങ്ങളയുടെ കടമ ഏറ്റെടുക്കുകയായിരുന്നു. രാത്രികാലങ്ങളിൽ സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്തു നിർത്തിക്കൊടുക്കാൻ മടിയുള്ള ജീവനക്കാർ വരെ ജോലിചെയ്യുന്ന കെഎസ്ആർടിസിയിൽ തന്നെയാണ് ഇവരും ജോലി ചെയ്യുന്നത് എന്നോർക്കണം.
കെഎസ്ആർടിസി ആരാധകരുടെ ചങ്കിൽ കാത്തുസൂക്ഷിക്കാനുള്ള കുറിപ്പാണ് ആതിര ജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജീവനക്കാരെ തിരിച്ചറിഞ്ഞതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ഇവരുവരെയും തേടിയെത്തിയത്.കെഎസ്ആർടിസി ഡിപ്പോ ഉദ്യോഗസ്ഥർ മുതൽ എംഡി ടോമിൻ തച്ചങ്കരി വരെ ഇരുവരെയും ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. കെഎസ്ആർടിസിയുടെ ഔദ്യോഗിക അഭിനന്ദന കുറിപ്പ് ടോമിൻ തച്ചങ്കരി രണ്ടുപേർക്കും കൈമാറുകയും ചെയ്തു. എന്തായാലും കെഎസ്ആർടിസിയിലെ പൊന്നാങ്ങളമാരായ ഇവർ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹീറോസ്.

Recommended