ഉടന്‍ ജോലി?പഠിക്കാം ജെം ആന്‍ഡ്‌ ജ്വല്ലറി കോഴ്സുകള്‍

  • 6 years ago

ഉടന്‍ ജോലി?പഠിക്കാം ജെം ആന്‍ഡ്‌ ജ്വല്ലറി കോഴ്സുകള്‍

മികച്ച കോഴ്സുകള്‍ക്ക് ദക്ഷിണേന്ത്യയിലുള്ള ഏക സ്ഥാപനം ഇന്‍സ്ട്ടിട്യൂറ്റ് ഓഫ് ജെം ആന്‍ഡ്‌ ജ്വല്ലറി



പഠിച്ചിറങ്ങിയാല്‍ ഉടനെ ജോലി...കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ എല്ലാരുടെയും മനസ്സില്‍ ഇത് തന്നെ. നിങ്ങള്‍ അങ്ങനെ ഒരു കോഴ്സിന് വേണ്ടിയുള്ള തിരച്ചിലില്‍ ആണെങ്കില്‍ ഒന്ന് അറിയൂ ജെം ആന്‍ഡ്‌ ജ്വേല്ലറി മേഖലയിലെ സാധ്യതകളെ പറ്റി
മികച്ച ജ്വല്ലറി മാനെജ്മെന്റ് പ്രൊഫഷണലുകള്‍, വിദഗ്ദ്ധരായ ആഭരണ ഡിസൈനര്‍മാര്‍ ജെമോളജിസ്റ്റുകള്‍ തുടങ്ങി ആഭരണ നിര്‍മ്മാണ വിപണന രംഗത്തെ ഒട്ടേറെ പ്രോഫഷണലുകളെ കാത്തിരിക്കുന്ന മേഖലയാണ് ജെം ആന്‍ഡ്‌ ജ്വേല്ലറി. ധാരാളം തൊഴില്‍ സാധ്യതകള്‍ ഉള്ള ഈ മേഖല ഇന്ന് നേരിടുന്ന പ്രശനം കഴിവുറ്റ പ്രോഫഷനലുകളുടെ അഭാവമാണ്.ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ താരതമ്യേന കുറവാണ് എന്നതും ഈ മേഖല നേരിടുന്ന ഒരു പ്രതിസന്ധിയാണ്. സ്വര്‍ണ വിപണിയിലെ ഈ തൊഴില്‍ സാധ്യതകള്‍ മുന്നില്‍ കണ്ട് കഴിവുറ്റ പ്രോഫഷനലുകളെ വാര്‍ത്തെടുക്കാന്‍ ദക്ഷിണേന്ത്യയിലുള്ള ഏക സ്ഥാപനമാണ്‌ ഇന്‍സ്ട്ടിട്യൂറ്റ് ഓഫ് ജെം ആന്‍ഡ്‌ ജ്വല്ലറി
ജ്വല്ലറി സ്കില്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് മലപ്പുറം ഇന്‍കല്‍ എജ്യുസിറ്റിയില്‍ ആണ് ഇന്‍സ്ട്ടിട്യൂറ്റ് ഓഫ് ജെം ആന്‍ഡ്‌ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.ആഗോള ആഭരണ വ്യവസായ മേഖലയ്ക്ക് അത്യാവശ്യമായ പഠന രീതിയും സംവിധാനങ്ങളും അനുഭവ സമ്പന്നരായ അധ്യാപകരും പേഴ്സണാലിറ്റി ഡെവലപ്പ്മെന്റിനുള്ള പ്രത്യേക ക്ലാസുകളും ഐ.ജി.ജെയുടെ സവിശേഷതകളാണ്.2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന് 2016ല സെന്റര്‍ ഓഫ് എക്സലന്‍സി ചാമ്പ്യന്‍ സ്കില്‍ ട്രെയിനിംഗ് സെന്റര്‍ എന്നീ പദവികള്‍ ലഭിച്ചിട്ടുണ്ട്