dont try to imitate micheal jackson: says doctors

  • 6 years ago
അനുകരിക്കരുത് നടുവൊടിയും

മൈക്കല്‍ ജാക്സനെ അനുകരിച്ചാല്‍ നടുവൊടിയുമെന്നു ഡോക്ടര്‍മാര്‍

ഡാൻസിലിനീ ആരും മൈക്കൽ ജാക്‌സനെ അനുകരിക്കരുത്. നടുവൊടിയാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാരുടെ നിർദേശം.
നട്ടെലിനടക്കം അപകടകരമായ പരിക്കുകൾ
ഉണ്ടാവാൻ സാധ്യതയുള്ള സ്റ്റെപ്പുകളാണ് ചെയ്‌തതെന്നും ഇതനുകരിച്ചാൽ അപകടം ഉറപ്പാണെന്നും ന്യൂറോ സർജൻമാർ പറഞ്ഞു. ലോകം ഇന്നുവരെ കാണാത്ത സ്റ്റെപ്പുകളായിരുന്നു ജാക്ക്സൺ അവതരിപ്പിച്ചതു. അതിലൊന്നായിരുന്നു 45ഡിഗ്രി ചരിഞ്ഞുള്ള നിൽപ്പ്. പക്ഷെ ഒരു മനുഷ്യന് 25 മുതൽ 30 ഡിഗ്രി വരെയാണ് പരമാവതി വളയാൻ കഴിയു എന്നാണ് പുതിയ കണ്ടെത്തൽ.
ജാക്‌സനോട് ആരാധന മൂത്ത ഇന്ത്യക്കാരായ നിഷാദ്, സന്ദീപ്, മഞ്ജുലാൽ എന്നീ ന്യൂറോ സർജന്മാരാണ് ഈ കണ്ടെത്തലിനു പിന്നിൽ.
ചില കൺകെട്ട് വിദ്യകളും സൂത്രങ്ങളുമായിരുന്നു ജാക്‌സന്റെ ഡാൻസിന് പിറകിലെന്നാണ് ഇവരുടെ വാദം.പ്രത്യേക ഷൂ ആണ് ഇതിൽ പ്രധാനം. ഡാൻസ് സ്റ്റെപ്പിന്റെ സമയത്തു മാത്രം ഉപയോഗിക്കുന്ന ആ ഷൂവിൽ ആവശ്യത്തിന് നീളുന്ന ഒരു പ്രത്യേക ആനി ഘടിപ്പിച്ചിരിക്കുന്നു. ഇത് കൂടാതെ കാണികൾക്കു അദ്ര്ശ്യമായ താങ്ങിനിർത്താവുന്ന ചില കേബിളുകളും ജാക്സൺ ഡാൻസിനായി ഉപയോഗിച്ചിരുന്നു എന്നും ഡോക്ടർമാർ പറയുന്നു.
ജേർണൽ ഓഫ് ന്യൂറോ സർജറിയിലാണ് ജാക്‌സനെ കുറിച്ചുള്ള ഈ വിവരങ്ങളെല്ലാം പ്രസിദ്ധികരിച്ചിരിക്കുന്നത്.

Recommended