postal staff,GDS continue strike

  • 6 years ago
തപാല്‍ ജീവനക്കാരുടെ സമരം തുടരുന്നു

രാജ്യത്തെ തപാൽ ജീവനക്കാർ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു.

ഡൽഹിയിൽ പോസ്റ്റൽ ഡയറക്ടർ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ തല ചർച്ചയിൽ ഗ്രാമീണ ഡാക് സേവകരുടെ ശമ്പള വർധന സംബന്ധിച്ചു വ്യക്തമായ തീരുമാനമുണ്ടായില്ല.ഇതിനെത്തുടർന്നാണു സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചത്. കേരളത്തിലും വരുംനാളുകളിൽ സമരം തുടരും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും യൂണിയൻ നേതാക്കളുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
സമരത്തെത്തുടർന്നു കേരളത്തിൽ മാത്രം 1.40 കോടി തപാൽ ഉരുപ്പടികളാണു കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്ത് 550 തപാൽ ഓഫിസുകളുണ്ട്. ഓരോ ഓഫിസും പ്രതിദിനം ശരാശരി 500 തപാൽ ഉരുപ്പടികൾ കൈമാറുന്നുവെന്നാണു കണക്ക്.
പുറമെ തപാൽ ഓഫിസ് വഴിയുള്ള സാമ്പത്തിക ഇടപാടുകളും മുടങ്ങി. ഓൺലൈൻ വ്യാപാരം നടത്തുന്ന കമ്പനികൾ ഉപയോക്താക്കൾക്ക്
അയക്കുന്ന കേക്കുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും തപാൽ ബാഗുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. പ്രസിദ്ധീകരണങ്ങളുടെ വിതരണവും പ്രതിസന്ധിയിലായി.
രാജ്യത്താകെ ഈ സ്ഥിതി ഉണ്ടായിട്ടും കേന്ദ്ര സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെടുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Recommended