be careful to troll kummanam

  • 6 years ago
കുമ്മനത്തെ ട്രോളുന്നവർ ജാഗ്രതൈ

ഇനി മുതല്‍ കുമ്മനത്തെ ട്രോളിയാല്‍ പോലീസ് കേസാവും

മിസോറം ഗവർണറായി നിയമിതനായ കുമ്മനം രാജശേഖരനെ ട്രോളുന്നവർക് ഇനി വരാൻ പോകുന്നത് ജയിൽവാസം.
സോഷ്യൽ മീഡിയ വഴി ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയ വ്യക്തിയാണ് കുമ്മനം. പക്ഷെ ഭരണഘടനാ പദവിയുള്ള ഗവർണർ സ്‌ഥാനത്തു കുമ്മനം അധികാരം ഏൽക്കുന്നതോടെ വലിയ നിയമ സംരക്ഷണം ഉണ്ടാകും. ഇനീം ട്രോളുകൾ ആവർത്തിച്ചാൽ അവർക്കെതിരെ പോലീസ് കേസെടുക്കും. സ്വമേധയാ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റാരെങ്കിലും പരാതിനൽകി കേസെടുത്താൽ പൊലീസിന് അത് തലവേദനയാകും.
ഇതൊന്നും ബാധകമല്ല ഇത് കേരളമാണ് എന്ന മട്ടിൽ മുന്പത്തെപ്പോലെ പരിഹാസം തുടർന്നാൽ മിസോറം പോലീസാകും രംഗത്തെത്തുക.
ഗവർണറെ അപമാനിച്ചാൽ കേരളത്തിലേക്ക് വരാനും കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യാനും മിസോറം പൊലീസിന് പ്രത്യേക അധികാരമുണ്ട്. കേരളത്തിൽ ഏറ്റവുംകൂടുതൽ പരിഹാസങ്ങൾ ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവാണ് കുമ്മനം രാജശേഖരൻ. കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് രാഷ്‌ട്രപതി ഭവൻ കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചത്.
നിയമത്തിന്റെ പരിരക്ഷ ഉള്ളതുകൊണ്ടെങ്കിലും ട്രോളുകളിൽ നിന്നും മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുമ്മനവും അനുയായികളും