Hyundai to hike car prices by 2%

  • 6 years ago
കൈ വിടാതെ ക്രെറ്റ!


ഹ്യുണ്ടായ് കാര്‍ വില കൂട്ടുന്നു; ക്രെറ്റയുടെ വിലയില്‍ മാറ്റമില്ല


പ്രമുഖ കാര്‍ കമ്പനിയായ ഹ്യുണ്ടായ് വിവിധ മോഡലുകളുടെ വില വര്‍ധിപ്പിക്കുന്നു.
രണ്ടു ശതമാനം വരെയായിരിക്കും വില വര്‍ധന. ജൂണില്‍ പുതിയ വില പ്രാബല്യത്തില്‍ വരും. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും ഇന്ധന വിലക്കയറ്റത്തെ തുടര്‍ന്ന് കടത്തുചെലവ് ഉയര്‍ന്നതും വിലവര്‍ധനയ്ക്ക് കാരണമായി. ചെറുകാറായ ഇയോണിന്റെ മുതല്‍ പ്രീമിയം എസ്.യു.വി.യായ ട്യൂസണിന്റെ വരെ വില ഉയരും. അതേസമയം, കമ്പനി പുതുതായി അവതരിപ്പിച്ച ക്രെറ്റയുടെ വിലയില്‍ മാറ്റമുണ്ടാവില്ല.